ആര്‍എസ്എസ് നേതാവ് കിഴക്കെ കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ മൂന്നു പേര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഒന്നാം പ്രതി കിഴക്കെ കതിരൂര്‍ കാട്ടില്‍ മീത്തല്‍ ഹൗസില്‍ വിക്രമന്‍ (42), മൂന്നാം പ്രതിയും പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറുമായ കിഴക്കെ കതിരൂര്‍ കീര്‍ത്തനം വീട്ടില്‍ പ്രകാശന്‍ (50), നാലാം പ്രതി മാലൂര്‍ ലുധിയ നിവാസില്‍ കുന്നുമ്മല്‍ വീട്ടില്‍ പ്രഭാകരന്‍(39) എന്നിവരാണ് അഡ്വ.കെ വിശ്വന്‍ മുഖാന്തിരം ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതില്‍ പ്രകാശന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കേസിലെ പ്രധാന സാക്ഷികളെയെല്ലാം അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞുവെന്നും തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഈ കേസില്‍ യുഎപിഎ നിയമം നിലനില്‍ക്കില്ലെന്നും ഈ സാഹചര്യത്തില്‍ പ്രതികളെ വിചാണ കൂടാതെ തടവില്‍ വയ്ക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. ഇതു വരെ അറസ്റ്റിലായ 17 പ്രതികളില്‍ 15 പേരും ഇപ്പോള്‍ കൊച്ചി കാക്കനാട് ജയിലിലാണുള്ളത്. <<<<< കല്ലേരിക്കരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ റീത്ത് വയ്ക്കുകയും കൊടിമരങ്ങളും സ്തൂപങ്ങളും തകര്‍ക്കുകയും ചെയ്തു. മട്ടന്നൂര്‍ കല്ലേരിക്കരയിലെ സിപിഎം പ്രവര്‍ത്തകരായ പി. ഭാസ്കരന്‍, കെ.വി. കൃഷ്ണന്‍ എന്നിവരുടെ വീടുകളിലാണ് റീത്ത് വച്ചത്. പുതിയ രക്തസാക്ഷിയെ ഉടന്‍ പ്രതീക്ഷിക്കുക എന്നതാണ് റീത്തില്‍ എഴുതി വച്ചിരിക്കുന്നത്. ഇന്നു രാവിലെയാണ് വീട്ടുവരാന്തയില്‍ റീത്ത് കണ്ടെത്തയിത്. സമീപത്തെ മലയ്ക്കുതാഴെ സിപിഎം സ്ഥാപിച്ച സ്തൂപങ്ങള്‍, കൊടിമരം, ബസ്‌ഷെല്‍ട്ടര്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്.മട്ടന്നൂര്‍ എസ്‌ഐ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.ഇന്നലെ വൈകുന്നരേം കല്ലേരിക്കരയില്‍ ബിജെപി പ്രവര്‍ത്തകരായ വിപിന്‍ (23), പ്രതീഷ് (28), ശരത്ത് (26) എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. പരിക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. <<<<<

Watch Latest Episodes

AROGYACHINTHA
KANNUR PERUMA
TELE QUIZ
CHATTIYUM KAILUM
NATTARANG
RASIKAN