ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായി നടത്താന്‍ ജില്ലാ പോലീസ് പദ്ധതി തയ്യാറാക്കി. ജില്ലയിലെ രണ്ടായിരത്തിലേറെ പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ നാലുകമ്പനി കേന്ദ്രസേനയും രംഗത്തുണ്ടാവും. മറ്റ് ജില്ലകളില്‍നിന്നും വിവിധ സേനാവിഭാഗങ്ങളില്‍നിന്നുമായി 500 ഓളം പേരെയും ജില്ലയില്‍ സുരക്ഷാ നടപടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 1606 പോളിങ് ബൂത്തുകളാണുളളത്. 893 കെട്ടിടങ്ങളിലായാണ് ഇവ. പൊലീസ്-സ്‌പെഷ്യല്‍ പൊലീസ് സേനാംഗങ്ങളെ ബൂത്തുകളില്‍ നിയോഗിക്കും. ഇതിനുപുറമെ ഗ്രൂപ്പ് പട്രോളിങ്ങും ക്രമസമാധാനപ്രശ്‌നങ്ങള്‍ നേരിടാനുള്ള പ്രത്യേക പട്രോളിങ്ങും ഉണ്ടാകും. ജില്ലയിലെ പ്രശ്‌നസാധ്യതാബൂത്തുകള്‍ക്ക് ശക്തമായ സുരക്ഷാവലയം തീര്‍ക്കും. അതീവ പ്രശ്‌നസാധ്യതയെന്ന് കണക്കാക്കുന്ന എ വിഭാഗത്തില്‍ 171 ബൂത്തുകളുണ്ട്. ഇവ സ്ഥിതിചെയ്യുന്ന 70 കെട്ടിടങ്ങളില്‍ നാല് വീതം കേന്ദ്രസേനാംഗങ്ങളെ അധികമായി നിയോഗിക്കും. ബി വിഭാഗത്തിലുള്ള 538 ബൂത്തുകളില്‍ ഓരോ കേന്ദ്രസേനാംഗത്തെയോ അധിക പൊലീസിനെയോ വിന്യസിക്കും.

Watch Latest Episodes

AROGYACHINTHA
KANNUR PERUMA
TELE QUIZ
CHATTIYUM KAILUM
NATTARANG
RASIKAN